ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ബിരുദപ്രോഗ്രാം അഖിലേന്ത്യ ക്വാട്ട സീറ്റ് അലോട്ട്മെന്റിൽ പ്രവേശനം റദ്ദുചെയ്യാൻ വിദ്യാർഥികൾക്ക് അവസരം.
ആദ്യ രണ്ടു റൗണ്ടുകൾപ്രകാരം ഒരു സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചവർക്ക് താത്‌പര്യമില്ലെങ്കിൽ ജനവരി 17 വൈകീട്ട് അഞ്ചുമണിക്കകം അത് റദ്ദുചെയ്യാം. പ്രവേശനം നേടിയ കോളേജ് വഴി ഓൺലൈനായി മാത്രമേ ഇത് ചെയ്യാനാവൂ.
ഇവർക്ക് രജിസ്ടേഷൻ സമയത്ത് അടച്ച സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. ആയുഷ് യു.ജി. കൗൺസലിങ്ങിന്റെ തുടർറൗണ്ടുകളിൽ പങ്കെടുക്കാനും കഴിയില്ല.
കോളേജ് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ റൂൾസ്/റഗുലേഷൻസ്/ബോണ്ട് വ്യവസ്ഥകൾ (ബാധകമെങ്കിൽ) എന്നിവയ്ക്കു വിധേയമാണിത്. അറിയിപ്പ് https://aaccc.gov.in ൽ ലഭ്യമാണ്.
Content Highlights: Ayush all India Counselling, students can cancel admission