ധ്യയന വർഷത്തെ പി.ജി. ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിൽ മോപ് അപ്പ് അലോട്ട്മെന്റിനു ശേഷം വന്ന ഒഴിവുകൾ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി അതത് കോളേജുകൾ നികത്തും. പി.ജി. ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്സിലെ അവസാനഘട്ട മോപ് അപ് കൗൺസലിങ്ങിനായി നൽകിയ ഓപ്ഷനുകൾ അടിസ്ഥാനമാക്കി പ്രവേശനത്തിന് പങ്കെടുക്കാൻ യോഗ്യരായ വിദ്യാർഥികളുടെ കോളേജ് തിരിച്ചുള്ള പട്ടിക പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് താത്‌പര്യമുള്ളപക്ഷം മാർച്ച് 10-ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. വിദ്യാർഥികൾ ആവശ്യമുള്ള അസൽ രേഖകൾ സഹിതം കോളേജ് അധികാരിക്കു മുന്നിൽ ഹാജരായി മുഴുവൻ ഫീസും കോളേജിൽ അടയ്ക്കണം. 10-ന് വൈകീട്ട് 3 വരെ ഹാജരാകുന്ന വിദ്യാർഥികളെ പ്രവേശന വ്യവസ്ഥകൾ പാലിച്ച് നിലവിലെ ഒഴിവുകളിലേക്കു പരിഗണിച്ച് പ്രവേശനം പൂർത്തിയാക്കും.

മാർച്ച് 10-ന് ശേഷവും ഒഴിവുകൾ നിലനിന്നാൽ പ്രവേശനപ്പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ജി. ആയുർവേദ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതും അഡ്മിഷൻ നേടിയിട്ടില്ലാത്തതുമായ യോഗ്യരായ വിദ്യാർഥികൾക്ക് ഒഴിവുള്ള കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കാം. ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച മാർഗനിർദേശം പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്പ്ലൈൻ നമ്പർ: 0471-2525300.

Content Highlights: Ayurveda PG seats to be filled soon