തിരുവനന്തപുരം: സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം. (ലാറ്ററൽ എൻട്രി) കോഴ്സിലേക്കു പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 11-ന് 4 മണിവരെ ഓൺലൈനായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെയും പ്രവേശന പരീക്ഷയിലെ റാങ്കിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.