ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സി.എം.സി) വെല്ലൂര്‍, മെഡിക്കല്‍ പി.ജി. ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കോഴ്സ്, ദൈര്‍ഘ്യം, യോഗ്യത എന്നിവ ക്രമത്തില്‍
- ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി മെഡിസിന്‍ - രണ്ടുവര്‍ഷം - നീറ്റ് പി.ജി. 2020, എം.ബി.ബി.എസ്.
- അഡ്വാന്‍സ്ഡ് ജനറല്‍ഡെന്റിസ്ട്രി - രണ്ടുവര്‍ഷം - സ്പെഷ്യാലിറ്റി പേപ്പര്‍ അഡ്വാന്‍സ്ഡ് ജനറല്‍ ഡെന്റിസ്ട്രി, ബി.ഡി.എസ്.
- പാലിയേറ്റീവ് മെഡിസിന്‍ - ഒരുവര്‍ഷം - നീറ്റ് പി.ജി. 2020 അല്ലെങ്കില്‍ സ്പെഷ്യാലിറ്റി പേപ്പര്‍ പാലിയേറ്റീവ് മെഡിസിന്‍, എം.ബി.ബി.എസ്.
- നിയോനാറ്റോളജി - ഒരുവര്‍ഷം - നീറ്റ് പി.ജി. 2020, സ്പെഷ്യാലിറ്റി പേപ്പര്‍ നിയോനാറ്റോളജി, ഡിപ്ലോമ ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത്
- ലേസര്‍ ഡെന്റിസ്ട്രി - ഒരുവര്‍ഷം - സ്പെഷ്യാലിറ്റി പേപ്പര്‍ ലേസര്‍ ഡെന്റിസ്ട്രി, ബി.ഡി.എസ്.
മുഴുവന്‍സമയ ഇന്‍ സര്‍വീസ് പ്രോഗ്രാമായിട്ടാണ് കോഴ്സ് നടത്തുന്നത്. അപേക്ഷ https://admissions.cmcvellore.ac.in/process.aspx വഴി മാര്‍ച്ച് 26 വരെ നല്‍കാം. മെഡിക്കല്‍ പി.ജി. (എം.ഡി./എം.എസ്.) ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ പത്തോളജി, എം.സിഎച്ച്. ന്യൂറോസര്‍ജര്‍ (ആറുവര്‍ഷം) പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 23.
Content Highlights: Apply now for medical PG fellowship program