ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) കാന്‍പുര്‍ നടത്തുന്ന കൊഗ്‌നിറ്റീവ് സയന്‍സ് എന്‍ട്രന്‍സ് ടെസ്റ്റ് (സി.ഒ.ജി.ജെ.ഇ.ടി.-കൊഗ്ജറ്റ്) 2020-ന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളില്‍ കൊഗ്‌നിറ്റീവ് സയന്‍സ് മേഖലയില്‍ എം.എസ്./ എം.എസ്സി./ പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണ്.
മനസ്സ് എങ്ങനെയെന്നും എന്താണെന്നും എന്തു ചെയ്യുന്നുവെന്നുമൊക്കെ പഠിക്കുന്ന മേഖലയാണ് കൊഗ്‌നിറ്റീവ് സയന്‍സ്.
കാന്‍പുര്‍, ഡല്‍ഹി, ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഹൈദരാബാദ്), സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ആന്‍ഡ് കൊഗ്‌നിറ്റീവ് സയന്‍സസ് (അലഹാബാദ്), പഞ്ചാബ്, ചണ്ഡീഗഢ് സര്‍വകലാശാലകള്‍ എന്നിവയിലെ മാസ്റ്റേഴ്‌സ്, കാന്‍പുര്‍ ഐ.ഐ.ടി.യിലെ പിഎച്ച്.ഡി. എന്നിവയിലെ പ്രവേശനമാണ് പരിധിയില്‍ വരുന്നത്. ഏതെങ്കിലും വിഷയത്തില്‍ മൂന്ന്/ നാലുവര്‍ഷ ബിരുദമുള്ളവര്‍ക്കും 2020 ജൂണിനകം യോഗ്യത നേടുന്നവര്‍ക്കും അപേക്ഷിക്കാം.
ഫെബ്രുവരി 15-നാണ് പരീക്ഷ. ചെന്നൈ, ബെംഗളൂരു എന്നിവ കേന്ദ്രങ്ങളാണ്. ഒബ്ജക്ടീവ് മാതൃകയിലെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയാണ്. സിലബസ്, https://oag.iitk.ac.in/cogjet/ ലിങ്കിലെ ജനറല്‍ ഇന്‍ഫര്‍ മേഷന്‍ -ല്‍ ലഭിക്കും. അപേക്ഷ വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31 രാത്രി 11.59 വരെ നല്‍കാം.
Content Highlights: Apply now for cognitive science entrance test