യിംസ് റായ്പുര്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി. എച്ച്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എന്‍.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്./ബി.ഇ. (ഏതെങ്കിലും ബ്രാഞ്ച്), ബി.വി.എസ്സി., നഴ്‌സിങ് സയന്‍സസ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ഫാര്‍മസി എന്നിവയിലൊന്നിലെ ബിരുദമോ അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, ന്യുട്രീഷന്‍, സോഷ്യോളജി, ഇക്കണോമിക്‌സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യല്‍വര്‍ക്ക്, മാനേജ്‌മെന്റ്, നിയമം എന്നിവയിലൊന്നിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ഉള്ളവര്‍ക്ക് നോണ്‍- സ്‌പോണ്‍സേസ് വിഭാഗത്തിലെ ആറ് സീറ്റിലേക്ക് അപേക്ഷിക്കാം.

പ്രവേശനപരീക്ഷ ഡിസംബര്‍ 22-ന് രാവിലെ 11 മുതല്‍ 12.30 വരെ. പോപ്പുലേഷന്‍ സയന്‍സസ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, എപ്പിഡമിയോളജി, ഹെല്‍ത്ത് ഇക്കണോമിക്‌സ്, നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാം, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നിന്നും 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.അപേക്ഷ ഡിസംബര്‍ 12 വരെ http://www.aiimsraipur.edu.in വഴി (നോട്ടീസ് ബോര്‍ഡ്) നല്‍കാം.അപേക്ഷാഫീസ് 1500 രൂപ. പരീക്ഷയ്ക്കു ചെല്ലുമ്പോള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 31-നകം പ്രവേശനം നേടണം. കോഴ്‌സ് ഫീസ് 5856 രൂപയും സ്‌റ്റൈപ്പന്‍ഡ് 25,000 രൂപയുമാണ്.

Content Highlights: applications invited for master of public health in raipur AIMS