ഡോ. കെ.പി. ഹരിദാസന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'വെള്ളിത്തിരയിലെ അരികു ജീവിതങ്ങള്‍' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തേണ്ടത്.

പി.ജി., എം.ഫില്‍, പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് പ്രബന്ധങ്ങളയയ്ക്കാം. പ്രബന്ധവും മറ്റു വിശദാംശങ്ങളും https://www.haridasanfoundation.in/ എന്ന വെബ്‌സൈറ്റിലെ പേപ്പര്‍ സബ്മിഷന്‍ ഫോമിലാണ് സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രബന്ധങ്ങളില്‍ നിന്ന് ജഡ്ജിങ് പാനല്‍ തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ഫലകവും ലഭിക്കും. അവാര്‍ഡുകള്‍ ഒക്ടോബര്‍ 15-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ വച്ച് നടക്കുന്നപരിപാടിയില്‍ വിതരണം ചെയ്യും

പ്രബന്ധം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 27. പേപ്പര്‍ സബ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് haridasanfoundation@gmail.com എന്ന ഇ-മെയില്‍ അഡ്രസിലോ 9495561922, 8547018074, 9846252449, 9446581450 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം. 

Content Highlights: Application invited for Dr. K.P. Haridasan Endowment award