ചെന്നൈ: സംസ്ഥാനത്തെ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് 26 മുതല്‍ അപേക്ഷിക്കാം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എന്‍ജിനിയറിങ് കോളേജുകളിലേക്ക് അടുത്ത മാസം 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊന്‍മുടി അറിയിച്ചു. സംസ്ഥാന സിലബസ് പ്ലസ്ടു ഫലം വന്നതിന് പിന്നാലെയാണ് മന്ത്രി കോളേജ് പ്രവേശന വിവരം പ്രഖ്യാപിച്ചത്.

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം 31നകം പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആ വിദ്യാര്‍ഥികള്‍ക്ക് ഫലം വന്നശേഷം അപേക്ഷിക്കാം. ജൂലായ് 26-ന് തുടങ്ങുമെങ്കിലും ഒരുമാസത്തോളം അപേക്ഷ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാവകാശമുണ്ട്. അതിനുശേഷമായിരിക്കും പ്രവേശനം. കോളേജ് പ്രവേശനനടപടികള്‍ ആഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.

Content Highlights: Admissions in Tamil Nadu colleges starts from July 26