തിരുവനന്തപുരം: ഏപ്രിൽ 11-ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന എം.ബി.എ., ബി.ഫാം. ലാറ്ററൽ എൻട്രി കോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ 31 മുതൽ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
ഫോട്ടോ, ഒപ്പ് എന്നിവയുടെ ന്യൂനത 5-ന് വൈകീട്ട് 3-ന് മുൻപ് വെബ്സൈറ്റിലൂടെ പരിഹരിക്കാം.
ബി.ഫാം. ലാറ്ററൽ എൻട്രി കോഴ്സിന് ബന്ധപ്പെട്ട രേഖകൾ(ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെ) 16-ന് വൈകീട്ട് മൂന്നിന് മുമ്പായി അപ്ലോഡ് ചെയ്യണം. ഹെൽപ്പ്ലൈൻ നമ്പർ : 0471-2525300.