മലപ്പുറം: ഗവ. കോളേജിൽ 2020-21 അധ്യയനവർഷത്തേക്ക് കാലിക്കറ്റ് സർവകലാശാല പുതിയതായി അനുവദിച്ച എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 10 സീറ്റുകളാണുള്ളത്. അപേക്ഷാഫോം കോളേജ് ഓഫീസിൽനിന്നും എട്ടുമുതൽ 12 വരെ ലഭ്യമാകും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതമുള്ള അപേക്ഷ 12-ന് വൈകീട്ട് അഞ്ചിനകം കോളേജിൽ നേരിട്ട് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9744522155.