തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിൽ വിവിധ ബിരുദാനന്തര ബിരുദ ഹോമിയോ കോഴ്‌സുകളിലെ പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ) 2020 ൽ നടത്തിയ പ്രവേശന പരീക്ഷ യുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ സ്‌റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.
www.cee.kerala.gov.in ൽ ഓൺലൈനായി ജനുവരി മൂന്നിന് വൈകീട്ട് മൂന്നു വരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.
യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: രജിസ്‌ട്രേഷൻ തീയതി നീട്ടി
കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2020 23’ ന്റെ രണ്ടാം പാദ രജിസ്‌ട്രേഷൻ ജനുവരി 7 വരെ നീട്ടി. https://yip.kerala.gov.in/ എന്ന പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താം.
തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ നീട്ടി
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ നടത്താനുള്ള തീയതി ജനുവരി 31 വരെ നീട്ടി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്കായി 16 ലക്ഷം രൂപ ഈ വർഷം സ്‌കോളർഷിപ്പ് നൽകും. https://scholarship.ksicl.kerala.gov.in/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8547971483.
ക്ഷേമപെൻഷൻ: സർട്ടിഫിക്കറ്റ് 20 വരെ അപ്‌ലോഡ് ചെയ്യാം
50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ/ വിധവ പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ താൻ വിവാഹിത/ പുനർവിവാഹിത അല്ല എന്ന് തെളിയിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ചിട്ടുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്നതിനായി ജനുവരി 20 വരെ സമയം അനുവദിച്ചു.