തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ(സി.ബി.സി.എസ്.എസ്./സി.ആർ.) ഡിഗ്രി, രണ്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (പി.ജി. റെഗുലർ) പരീക്ഷകൾക്ക് കോവിഡ് പോസിറ്റീവായ വിദ്യാർഥികൾക്കും ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണിൽനിന്നും യാത്രാസൗകര്യം ഇല്ലാത്ത കാരണം ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്കും പ്രത്യേക പരീക്ഷ നടത്തും. അത്തരം വിദ്യാർഥികൾ മതിയായ രേഖകൾ പ്രിൻസിപ്പൽ മുഖാന്തരം സമർപ്പിക്കേണ്ടതാണ്.