കുറ്റിപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കുറ്റിപ്പുറത്തെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഈവർഷം വരാനിരിക്കുന്ന ഒഴിവുകളിലേക്ക് യു.ജി.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കുന്നു. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 13 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം. ഫോൺ: 9562065960, 8281730002.