കണ്ണൂർ: 2021-22 അധ്യയനവർഷത്തെ യു.ജി. പ്രവേശനത്തിന്റെ അഞ്ചാം അലോട്ട്മെന്റ് ഒക്ടോബർ 20-ന് പ്രസിദ്ധീകരിക്കും. താഴെപറയുന്ന വിഭാഗത്തിൽപ്പെടുന്നവരെയും അഞ്ചാം അലോട്ട്മെന്റിന് പരിഗണിക്കും.

* പ്ലസ് ടു പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടിയ വിദ്യാർഥികൾക്ക് പുതിയ മാർക്ക് എൻട്രി ചെയ്താലും റിസർവേഷൻ കാറ്റഗറി, വെയിറ്റേജ് മാർക്കിൻറെ അർഹത, യോഗ്യതാപരീക്ഷയുടെ മാർക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയവർ തിരുത്തിയാലും അഞ്ചാം അലോട്ട്മെന്റിൽ പരിഗണിക്കും. ഇപ്രകാരം പരിഗണിക്കേണ്ടവർ രേഖകൾ സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് ഒക്ടോബർ രണ്ടിനകം അപേക്ഷ അയയ്ക്കേണ്ടതും candidate login ചെയ്ത് 200 രൂപ കറക്‌ഷൻ ഫീയിനത്തിൽ അടയ്ക്കേണ്ടതുമാണ്. പുനർമൂല്യനിർണയത്തിന്റെ മാർക്ക് തിരുത്തേണ്ടവർ കറക്‌ഷൻ ഫീ ഒടുക്കേണ്ട.

* സേ പരീക്ഷ, പുനർമൂല്യനിർണയം എന്നിവയിൽ വിജയിച്ചവർക്കും ഇതുവരെ അപേക്ഷിക്കാത്ത എസ്.സി., എസ്.ടി., പി.ഡബ്ല്യു.ബി.ഡി. വിഭാഗത്തിൽപ്പെട്ടവർക്കും വൈകി ഫലം പ്രസിദ്ധീകരിച്ച അഫ്സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്സ് വിജയിച്ചവർക്കും യു.ജി. കോഴ്സുകൾക്ക് ഒക്ടോബർ രണ്ടിനകം അപേക്ഷിക്കാം.

* ലഭിച്ച അലോട്ട്മെൻറ് വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കും. ഇതിനായി അപേക്ഷകർ candidate login ചെയ്ത് ഒക്ടോബർ അഞ്ചിനകം 200 രൂപ ‘റീകൺസിഡർ ഫീ’യിനത്തിൽ അടയ്ക്കണം.

* നാല് അലോട്ട്മെൻറുകളിലും അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് ഓപ്ഷൻസ് പുനഃക്രമീകരിക്കുന്നതിന് അവസരമുണ്ട്. താത്പര്യപെടുന്നവർ candidate login ചെയ്ത് 200 രൂപ കറക്‌ഷൻ ഫീയിനത്തിൽ അടച്ച് ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലായി ഓപ്ഷൻ പുനഃക്രമീകരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.admission.kannuruniversity.ac.in. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497 2715261, 7356948230. e-mail id: ugsws@kannuruniv.ac.in.