കണ്ണൂർ: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന്‌ ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ജേണലിസം, ഫാഷൻ ടെക്നോളജി എന്നിവയിൽ മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിക്കും ടൂറിസം, റേഡിയോഗ്രാഫി എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമയ്ക്കുമാണ് പ്രവേശനം. പ്ലസ്ടു, തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9207982622, 04902332622.