തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഡെന്റൽ കോളേജുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളേജുകളിലേക്കും എം.ഡി.എസ്. പ്രവേശനത്തിനായി 2021-ലെ നീറ്റ്-എം.ഡി.എസ്. പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അപേക്ഷയും അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാം.

2021-ലെ നീറ്റ് എം.ഡി.എസ്. പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാ അപേക്ഷാർഥികളും പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബർ അഞ്ച്‌ വൈകുന്നേരം 5 വരെ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം ഹോംപേജിൽ ലഭ്യമായ ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് മുഖേന പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന പി.ജി. ഡെന്റൽ സീറ്റുകളിലേക്ക് ഓപ്ഷനുകളും സമർപ്പിക്കണം. ഇതിനുശേഷം ലഭ്യമാകുന്ന അക്‌നോളഡ്ജ്‌മെന്റ് പേജും ഓപ്ഷൻ രജിസ്‌ട്രേഷൻ ലിസ്റ്റും പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾ സൂക്ഷിക്കണം.

വിശദവിജ്ഞാപനത്തിന് പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.