തേഞ്ഞിപ്പലം: പി.എസ്.സി.യുടെ പത്താംക്ലാസ് യോഗ്യതയുള്ള മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം നൽകുന്നു. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വാട്സാപ് നമ്പർ, പ്രിലിമിനറി പരീക്ഷാ രജിസ്റ്റർ നമ്പർ എന്നിവ സഹിതം ugbkkd@uoc.ac.in എന്ന ഇ-മെയിലിൽ ഒക്ടോബർ അഞ്ചിനുമുമ്പായി അപേക്ഷിക്കണം. ഫോൺ: 0494 2405540.