തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 6-ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌, എം.ടെക്. ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്‌, എം.എസ്‌സി. ഇക്കോളജി, എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, ഇ-ഗവേർണൻസിൽ പി.ജി. ഡിപ്ലോമ എന്നീ കോഴ്സുകളുടെ സംവരണ സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ.

വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക https://duk.ac.in/admission. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 4 ഉച്ചയ്‌ക്ക് 2 വരെ.