തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റിൽ 15521 വിദ്യാർഥികൾ പ്രവേശനം നേടി. ഒഴിവുള്ള 15019 സീറ്റുകളിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ്.

രണ്ടാം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലിന് മുമ്പ് സ്ഥിര/താത്‌കാലിക പ്രവേശനം നേടണം. www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.