തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്തേണ്ടിയിരുന്ന നവംബർ 2020 (റിവിഷൻ 15) സെമസ്റ്റർ ഒന്നു മുതൽ ആറുവരെയുള്ള അഡീഷണൽ എക്‌സാമിനേഷൻ ഡിസംബർ ഏഴു മുതൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഏപ്രിൽ 2021 (റിവിഷൻ 15) സെമസ്റ്റർ അഞ്ച്, ആറ് അഡീഷണൽ എക്‌സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.