കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്വാശ്രയ സ്ഥാപനമായ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ബി.എസ്.സി. എം എൽ ടി, ബി.പി.ടി, ബി.എം.ആർ.ടി., ബിഎസ്.സി മെഡിക്കൽ മൈക്രോബയോളജി എന്നീ യുജി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാക്കൾ സഹിതം 30ന് പത്തുമണിക്ക് കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ. ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് www.cpas.ac.in, www.sme.edu.in