കോട്ടയം: സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്‌പോർട്‌സ് സയൻസസിൽ സ്റ്റോർ കീപ്പർ/മാർക്കർ (ഗ്രൗണ്ട്‌സ്മാൻ) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം ഒക്‌ടോബർ ആറിന് രാവിലെ 11-ന് നടക്കും. താത്‌പര്യമുള്ളവർ അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ നിശ്ചിത സമയത്ത് എത്തണം. ഫോൺ: 9447006946.

അധ്യാപക നിയമനം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇ.എസ്. ക്ലാസുകൾ എടുക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. യോഗ്യരായവർ അസൽ രേഖകളുമായി ഒക്‌ടോബർ ഏഴിന് രാവിലെ 11-ന് പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9447006946.