തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2021-22 പരീക്ഷയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായാണ് രജിസ്‌ട്രേഷൻ. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും.

ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരിയിലാകും ജില്ലാതല പരീക്ഷ. വിജയികളായ ഓരോ ജില്ലയിലെയും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്കോളർഷിപ്പും ലഭിക്കും. സംസ്ഥാനതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 10,000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547971483, 0471 2333790, scholarship@ksicl.org