കോട്ടയം: പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട പ്ലസ്ടു, വി.എച്ച്.എസ്.ഇ. അഥവാ തത്തുല്യ യോഗ്യത പാസായ വിദ്യാർഥികൾക്ക് ബി.എസ്‌സി. നഴ്‌സിങ്, ബി.എസ്‌സി. എം.എൽ.റ്റി. എന്നീ കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ അവസരം. ട്യൂഷൻഫീസ് അടക്കം എല്ലാ ചെലവുകളും കേന്ദ്രസർക്കാർ സ്‌കോളർഷിപ്പായി നൽകും. താത്‌പര്യമുള്ളവർ ഡിസംബർ നാലിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 8281263790, 6235829391.