തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാ പരിഷ്‌കരണത്തിനായി സംസ്ഥാന സർക്കാർ നിയമിച്ച പ്രൊഫ. സി.ടി.അരവിന്ദകുമാർ കമ്മിഷൻ അധ്യാപക, വിദ്യാർഥി സംഘടനകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു.

തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം കാമ്പസിലെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫീസിൽ ഡിസംബർ ഒൻപതിന് രാവിലെ 10-ന് അധ്യാപക സംഘടനാപ്രതിനിധികളുമായും ഉച്ചയ്ക്ക് 2.30-ന് വിദ്യാർഥിപ്രതിനിധികളുമായും കമ്മിഷൻ കൂടിക്കാഴ്ച നടത്തും.

അംഗീകൃത സംഘടനകളുടെ രണ്ടുവീതം പ്രതിനിധികൾക്ക് യോഗത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫീസുമായോ, 9446787902, 9447743169 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.