തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സെപ്റ്റംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിലും പോർട്ടലിലും ലഭിക്കും.
ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കാനുള്ള അപേക്ഷകൾ, നിശ്ചിത ഫീസിനോടൊപ്പം ഓൺലൈനായി നേരിട്ടോ കോളേജുകൾ മുഖേനയോ ഡിസംബർ 7 വരെ സമർപ്പിക്കാം.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയോ നേരിട്ടോ കോളേജുകൾ മുഖാന്തിരമോ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.