തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 30-ന് നടത്താനിരുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റർ ഏപ്രിൽ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ഏപ്രിൽ എട്ടിലേക്ക് മാറ്റി. അധ്യാപകർ ക്യാമ്പിന്റെ വിവരങ്ങൾ അറിയുന്നതിന് അതതു ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പെടണം. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നിയമനോത്തരവ് ലഭിക്കാത്ത അധ്യാപകർ അന്നേദിവസം രാവിലെ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണം.