തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിലെ ആദ്യ പ്രിൻസിപ്പലടക്കം 10 മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായ ഡോ. എന്‍.റോയിയെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായി മാറ്റിനിയമിച്ചു.

പുതിയ പ്രിന്‍സിപ്പല്‍മാര്‍(ബ്രായ്‌ക്കറ്റില്‍ നിലവില്‍ തസ്തിക)

:കൊല്ലം- ഡോ. എം.എച്ച്.അബ്ദുള്‍ റഷീദ് (പ്രിന്‍സിപ്പല്‍, ഇടുക്കി മെഡിക്കല്‍ കോളേജ്),

കോന്നി- ഡോ. മിന്നി മേരി മാമ്മന്‍ (പ്രൊഫസര്‍, ബയോകെമിസ്ട്രി, കോന്നി)

മഞ്ചേരി- ഡോ. എം.സബൂറ ബീഗം (പ്രൊഫസര്‍, ബയോകെമിസ്ട്രി, കോഴിക്കോട്),

കണ്ണൂര്‍- ഡോ. കെ.അജയകുമാര്‍ (പ്രൊഫസര്‍, പ്ലാസ്റ്റിക് സര്‍ജറി, കോഴിക്കോട്),

എറണാകുളം- ഡോ. പി.കലാകേശവന്‍ (പ്രൊഫസര്‍, ഫാര്‍മക്കോളജി, തിരുവനന്തപുരം),

ആലപ്പുഴ- ഡോ. കെ.ശശികല (പ്രൊഫസര്‍, ഫൊറന്‍സിക് മെഡിസിന്‍, തിരുവനന്തപുരം),

തൃശ്ശൂര്‍- ഡോ. എസ്.പ്രതാപ് (പ്രൊഫസര്‍, പീഡിയാട്രിക് സര്‍ജറി, കോഴിക്കോട്),

വയനാട് - ഡോ. കെ.കെ.മുബാറക് (പ്രൊഫസര്‍, അനസ്‌തേഷ്യോളജി, കോഴിക്കോട്),

കോട്ടയം- ഡോ. കെ.പി.ജയകുമാര്‍ (പ്രൊഫസര്‍, നെഫ്രോളജി, കോട്ടയം),

ഇടുക്കി- ഡോ. ബി.ഷീല (പ്രൊഫസര്‍, അനാട്ടമി, മഞ്ചേരി).