ത്രിവത്സര/പഞ്ചവത്സര എൽ.എൽ.ബി./എൽ.എൽ.എം./എം.ബി.എ. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള തീയതി ജൂലായ്‌ 31 ഉച്ചയ്ക്ക്‌ 2 വരെ നീട്ടി. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ എന്നിവ ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യുന്നതിന്‌ ഓഗസ്റ്റ്‌ 5-ന്‌ വൈകീട്ട്‌ 4 വരെ സമയം ലഭിക്കും.

ഓൺലൈൻ പ്രവേശനപ്പരീക്ഷകൾ ഓഗസ്റ്റ്‌ 11, 12, 13 തീയതികളിൽ നടത്തും.