തിരുവനന്തപുരം: കേപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടത്തറ എൻജിനീയറിങ് കോളേജിൽ ബി.ടെക് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു സയൻസ് വിഷയത്തിൽ 45 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5. വിവരങ്ങൾക്ക്: www.cemuttathara.org, 9895021650, 9496814485.