തിരുവനന്തപുരം: പി.ജി. ആയുർവേദ/ഹോമിയോ കോഴ്‌സുകളുടെ അഖിലേന്ത്യാ ക്വാട്ട അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ചവരെ സംസ്ഥാന കൗൺസലിങ് അതോറിറ്റി നടത്തുന്ന തുടർന്നുള്ള ഒരു അലോട്ട്‌മെന്റിലും പങ്കെടുപ്പിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ഓൾ ഇന്ത്യ ക്വാട്ട അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.