കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രോജക്ടിൽ റിസർച്ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ബയോടെക്‌നോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/ബയോഫിസിക്‌സ് എന്നിവയിലൊന്നിൽ എം.എസ് സി. ജൈവകൃഷിയിൽ താത്‌പര്യവും പ്രോജക്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാൻ താത്‌പര്യവുമുള്ളവർക്ക് മുൻഗണന. രണ്ട് വർഷമാണ് പ്രോജക്ട് കാലാവധി. മാസം 10,000 രൂപ ലഭിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജനുവരി 10-നകം അയയ്ക്കണം. ഫോൺ: 0481-2731035, 9847901149.