സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം 29-നു നടക്കും. 9.30 മുതൽ 10 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഐ.ടി.ഐ./ കെ.ജി.സി.ഇ. വിഭാഗക്കാരും 10 മുതൽ 10.30 വരെയും ഒന്നു മുതൽ 200 വരെ റാങ്കിൽ ഉൾപ്പെട്ട +2/ വി.എച്ച്.എസ്.ഇ. വിഭാഗം എല്ലാ വിദ്യാർഥികളും 10.30 മുതൽ 11 വരെയും 201 മുതൽ 400 വരെ റാങ്കിൽ ഉൾപ്പെട്ടവരും 11 മുതൽ 11.30 വരെയും 401 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും എത്തണം.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സി.യുടെയും അസൽ ഹാജരാക്കണം. പ്രവേശനം ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 14,000 രൂപയും മറ്റുള്ളവർ ഏകദേശം 16,500 രൂപയും അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ പി.ജി.

ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂർ, കൊടുങ്ങല്ലൂർ എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ് ലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 29-ന് രാത്രി 10 മുതൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്- www.ihrd.ac.in

ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഫലം

തിരുവനന്തപുരം: സ്‌കോൾ കേരളയുടെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.04 ആണ് വിജയശതമാനം. ആകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1323 പേരും വിജയിച്ചു. ഇതിൽ 1183 പേർക്ക് ഡിസ്റ്റിങ്ഷനും 140 പേർ ഫസ്റ്റ് ക്ലാസും േനടി. പരീക്ഷാഫലം www.scolekerala.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം.