തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി മത്സരപ്പരീക്ഷാ ധനസഹായ പദ്ധതി(2021-22), വിദ്യാസമുന്നതി സ്കോളർഷിപ്പ് പദ്ധതി(2021-22) എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി. വിവരങ്ങൾക്ക് www.kswcfc.org

എം.ടെക്. പ്രവേശനം: തീയതി നീട്ടി

തിരുവനന്തപുരം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളേജുകളിൽ എം.ടെക്. പ്രവേശനത്തിനുള്ള ഒന്നും രണ്ടും അലോട്ട്‌മെന്റിൽ ഉൾപ്പെട്ടവർ അതത്‌ കോളേജുകളിൽ പ്രവേശനം നേടേണ്ട തീയതി നീട്ടി. 30, ഒന്ന് തീയതികളിലെ പ്രവേശനം യഥാക്രമം എട്ട്, ഒൻപത് തീയതികളിലേക്കാണ് നീട്ടിയത്.

സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പന്റ്(റിന്യൂവർ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minortiywelfare.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.. അവസാന തീയതി നവംബർ 11. ഫോൺ: 04712302090, 2300524.

ഡി.എൽ.എഡ്.: പുനർമൂല്യനിർണയം

തിരുവനന്തപുരം: ഡി.എൽ.എഡ്. പരീക്ഷയുടെ പുനർമൂല്യനിർണയം, സ്‌ക്രൂട്ടിണി എന്നിവ നടത്തുന്നതിന് ശനിയാഴ്ച മുതൽ നവംബർ മൂന്നു വരെ അപേക്ഷിക്കാം. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (www.keralapareekshabhavan.in) ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.