തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന 2022-ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ച് വരെ നീട്ടി. ആറാം ക്ലാസിലേക്കും ഒൻപതാം ക്ലാസിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അന്ന് വൈകീട്ട് അഞ്ചുവരെ ’https://www.aissee.nta.nic.in’ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസടയ്‌ക്കാനുള്ള അവസാന തീയതി നവംബർ അഞ്ചിന് രാത്രി 11.50 വരെയാണ്.

നവംബർ ഏഴ് മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. പ്രവേശനപ്പരീക്ഷ നേരത്തെ നിശ്ചയിച്ചതുപോലെ 2022 ജനുവരി ഒൻപതിന് നടക്കും.