കണ്ണൂർ: കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ വിവിധ എൻജിനീയറിങ് വകുപ്പുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. ഒന്നാം വർഷ എം. ടെക്. കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്കും നവംബർ 30-ന് മുൻപായി ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും പ്രവേശനത്തിന് അർഹരായവരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനാണിത്. യോഗ്യരായവർ നവംബർ 30-ന് രാവിലെ 9.30-നും 11-നുമിടയിൽ കോളേജ് പ്രിൻസിപ്പൽ മുൻപാകെ പേര് രജിസ്റ്റർചെയ്യണം.

പ്രവേശനമാഗ്രഹിക്കുന്നവർ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി.), അസൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് നടത്തിയ പ്രവേശന നടപടിക്രമത്തിലെ റാങ്ക് തെളിയിക്കുന്നതിനുള്ള രേഖ, അല്ലാത്തവർ മുൻപ് പഠിച്ച സ്ഥാപനത്തിൽനിന്നുള്ള വിടുതൽരേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള മറ്റ് രേഖകൾ എന്നിവ സഹിതമെത്തണം. പ്രവേശനം ലഭിക്കുകയാണെങ്കിൽ അന്നേദിവസം കോളേജിൽ ഫീസടയ്ക്കാനും പ്രവേശനം നേടാനും തയ്യാറായിട്ടാകണം വരേണ്ടത്. ഫോൺ: 0497 2780226, 8301074144, website: www.gcek.ac.in