തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സോഷ്യോളജി വിഭാഗത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർ രേഖകളുടെ സ്കാൻചെയ്ത പകർപ്പ് curecdocs@uoc.ac.in എന്ന ഇ -മെയിൽ വിലാസത്തിൽ ഡിസംബർ മൂന്നിന് മുമ്പായി സമർപ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിലുണ്ട്.