വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം രണ്ടാംവർഷം മൂന്ന്, നാല് സെമസ്റ്റർ ബിരുദ കോഴ്‌സുകളുടെ ട്യൂഷൻ ഫീസ്‌ അടയ്ക്കാത്തവർക്ക് 500 രൂപ പിഴയോടെ ജൂലായ് 15-ന് മുൻപ് അടയ്ക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫീസടയ്ക്കാം.

പ്രാക്ടിക്കൽ പരീക്ഷ

സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. സെപ്റ്റംബർ 2018 പ്രാക്ടിക്കൽ പരീക്ഷ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽകോളേജിലും തേഡ് പ്രൊഫഷണൽ ബി.എ.എം.എസ്. നവംബർ 2018 പ്രാക്ടിക്കൽ പരീക്ഷ കോട്ടയ്ക്കൽ ആയുർവേദ കോളേജിലും ജൂലായ് ഒന്നുമുതൽ ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

സി.സി.എസ്.എസ്. രണ്ടാംസെമസ്റ്റർ എം.എ. ഇംഗ്ലീഷ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.