തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഐ.ഇ.ടിയിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷിക്കാം. പി.എച്ച്.ഡിയും മാസ്റ്റർബിരുദവും വേണം. രണ്ടുപേർക്ക് ഗവേഷക ഗൈഡായി പ്രവർത്തനപരിചയവും എട്ട് റിസർച്ച് പബ്ലിക്കേഷനും വേണം. മൂന്നുവർഷം പ്രൊഫസറായുള്ള പരിചയം ഉൾപ്പെടെ അധ്യാപന/ ഗവേഷണ മേഖലയിൽ 15 വർഷം പരിചയംവേണം. 64 വയസ്സ് കവിയരുത്. കരാറടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം ഒരുലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cuiet.info