തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പിഎച്ച്.ഡി. പ്രവേശനത്തിന് അവസാന സെമസ്റ്റർ പി.ജി. വിദ്യാർഥികൾക്കുകൂടി അവസരം നൽകണമെന്നാവശ്യം. സെനറ്റംഗം അരുൺ കരിപ്പാലാണ് ഇതിനായി വൈസ് ചാൻസലർക്ക് നിവേദനം നൽകിയത്.

പി.ജി. അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് പിഎച്ച്.ഡിക്ക് അപേക്ഷിക്കാനുള്ള അവസരം നൽകുകയും പ്രവേശനപ്പരീക്ഷ ജയിക്കുന്ന പക്ഷം പി.ജി. ഫലം പുറത്തുവരുന്നമുറയ്ക്ക് പിഎച്ച്.ഡിക്ക് ചേരാൻ അവസരം ഒരുക്കണമെന്നുമാണ് ആവശ്യം. നെറ്റ്, സെറ്റ് പരീക്ഷകളിൽ യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അവസരം നൽകുന്നതു പോലെയായാൽ മികച്ച വിദ്യാർഥികൾക്ക് ഉന്നതപഠനം സാധ്യമാകുമെന്ന് നിവേദനത്തിൽ പറയുന്നു.