കോട്ടയം: എം.ജി. യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ്‌ ചെയ്തിട്ടുള്ളതും മൂന്നാർ കേറ്ററിങ്‌ കോളേജിന്റെ സഹോദര സ്ഥാപനവുമായ മൂന്നാർ മൗണ്ട്‌ റോയൽ കോളേജിൽ എം.എസ്‌സി. ഫുഡ്‌ ടെക്‌േനാളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ്‌, ബി.എസ്‌സി. ഫുഡ്‌ ടെക്‌നോളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ്‌ എന്നീ കോഴ്സുകളിലേക്ക്‌ മാനേജ്‌മെന്റ്‌ ക്വാട്ടയിൽ നേരിട്ടുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഡൊണേഷൻ വാങ്ങാതെ റസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന മൗണ്ട്‌ റോയൽ കോളേജിൽ ജിംനേഷ്യം, കൺവെൻഷൻ സെന്റർ, സ്വിമ്മിങ്‌പൂൾ,ഹെലിപ്പാഡ്‌ തുടങ്ങിയ സൗകര്യങ്ങളുണ്ട്‌. ഇൻഡോർ സ്വിമ്മിങ്‌പൂളോടുകൂടിയ ലേഡീസ്‌ ഹോസ്റ്റൽ, മെൻസ്‌ ഹോസ്റ്റൽ എന്നിവയും പ്രത്യേകതയാണ്‌. ഫോൺ: 9447746664, 04868-235000.