തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പി.എസ്.സി. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ്‌ ഓൺലൈനായി സംഘടിപ്പിക്കുന്നു. ഉദ്യോഗാർഥികൾ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 30-നു മുൻപ്‌ നേരിട്ട് ഹാജരായി അപേക്ഷിക്കണം. വിവരങ്ങൾക്ക് : deetvpm.emp.lbr@kerala.gov.in. ഫോൺ: 0471-2476713.