തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ. കോഴ്‌സ് ഏഴാം ബാച്ചിൽ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ. കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്ന ശേഷം സമ്പർക്ക ക്ലാസിൽ പങ്കെടുക്കാത്തവർ, നിശ്ചിത ഹാജർ കുറവ് കാരണം ഡി.സി.എ. പൊതുപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് മൂന്നുവർഷം വരെ തുടർ ബാച്ചുകളിലെ സമ്പർക്ക ക്ലാസുകളിൽ പങ്കെടുക്കുന്നതിനു പുനഃപ്രവേശനം അനുവദിക്കും.

ഡിസംബർ 8 വരെ www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

എൽഎൽ.ബി. അപേക്ഷ നൽകാം

തിരുവനന്തപുരം ഗവ. ലോ കോളേജിൽ ത്രിവത്സര എൽഎൽ.ബി.ക്ക്‌ ഒഴിവുള്ള ഒരു സീറ്റിലേക്കും(എസ്.എം.) പഞ്ചവത്സര എൽഎൽ.ബി.ക്ക്‌ ഒഴിവുള്ള ഒരു സീറ്റിലേക്കും (എം.യു.) പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ എൽഎൽ.ബി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് 30ന് ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം.