തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് നിർദിഷ്ടഫോറത്തിൽ ഡിസംബർ രണ്ടിനകം അപേക്ഷിക്കണം.

കോവിഡ്, മഴക്കെടുതി, നിയമപോരാട്ടങ്ങൾ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.