മാറ്റിവച്ച മൂന്നാം സെമസ്റ്റർ റെഗുലർ പരീക്ഷകൾ ഏപ്രിൽ 15 മുതൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ. രാവിലെ പരീക്ഷകൾ 9.30 മുതൽ 11.45 വരെയും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷകൾ 1.30 മുതൽ 3.45 വരെയും നടക്കും.

സപ്ലിമെന്ററി പരീക്ഷ രജിസ്‌ട്രേഷൻ

ബി.എച്ച്.എം.സി.ടി, ബി.ആർക്, ബി.ഡെസ് എന്നിവയുടെ ആദ്യ സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ ചെയ്യാം. വിദ്യാർഥികൾ മാർച്ച് 29 വരെ കോളേജ് ഓഫീസുകളിൽ ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ബി.ടെക് എസ് 1 സപ്ലിമെന്ററി പരീക്ഷ

ബി.ടെക് ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളിലേക്കുള്ള (2019 സ്‌കീം) രജിസ്‌ട്രേഷൻ 29 വരെ ചെയ്യാം.

എം.സി.എ. ഇന്റഗ്രേറ്റഡ് പരീക്ഷാഫലം

എം.സി.എ. ഇന്റഗ്രേറ്റഡ് സെമസ്റ്റർ എട്ട് റെഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.