കോട്ടയ്ക്കൽ: കോട്ടയ്ക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് പത്താംക്ലാസ് പൂർത്തിയാക്കാൻ പോകുന്ന വിദ്യാർഥികൾക്കായി ഏപ്രിൽ 1-ന് ടാലന്റ് സെർച്ച് പരീക്ഷ നടത്തുന്നു. ഈ പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺ പ്രവേശനവും 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും നൽകുന്നത്.

യൂണിവേഴ്സൽ പബ്ലിക് സ്കൂൾ പ്ലസ്‌വൺ പ്രവേശനത്തിന് വിദ്യാർഥികൾ ടാലന്റ് സെർച്ച് ഒബ്ജക്‌റ്റീവ് പരീക്ഷ എഴുതണം. പത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ് ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. എസ്.എസ്.എൽ.സിക്കാർക്കും സി.ബി.എസ്.ഇക്കാർക്കും വേവ്വേറെ പരീക്ഷാപേപ്പറാണ്.

സ്കൂൾ ഗോയിങ് പ്ലസ്‌വൺ, ഐ.ഐ.ടി., എയിംസ് ബാച്ചുകളിലേക്കും ടാലന്റ് സെർച്ച് എക്സാം എഴുതിയിരിക്കണം.

പത്താംക്ലാസ് ഫൗണ്ടേഷൻ കോഴ്സിനും ടാലന്റ് സെർച്ച് എക്‌സാം എഴുതണം. ഒമ്പതാംക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ് ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

അപേക്ഷകൾ ഓൺലൈനായി www.universalpublicschool.org, www.universalinstitute.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ: 9037232411, 9895165807, 9946665807.