പൊയിനാച്ചി: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പൊയിനാച്ചി സെഞ്ച്വറി ഡന്റൽ കോളേജിൽ 2020-21-ലെ ബി.ഡി.എസ്. പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ തിങ്കളാഴ്ച അനുമതി നൽകി. കോളേജ് അടിസ്ഥാനത്തിൽ 100 സീറ്റിലേക്കാണ് പ്രവേശനം. പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും നീറ്റ് യോഗ്യതയുള്ളവരും നിലവിൽ ബി.ഡി.എസ്. പ്രവേശനം നേടാത്തവരുമായിരിക്കണം വിദ്യാർഥികൾ. 29-ന് വൈകുന്നേരം മൂന്നിന് മുൻപായി കോളേജിൽ നേരിട്ടെത്തി പ്രവേശന നടപടി പൂർത്തിയാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.