തിരുവനന്തപുരം: പൂഴിക്കുന്ന്‌ രവീന്ദ്രൻ പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരം ഐ.ഇ.എച്ചുമായി ചേർന്ന്‌ എൻട്രൻസ്‌ പരീക്ഷ എഴുതുന്നവരിൽനിന്ന്‌ സ്‌കോളർഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. എസ്‌.എസ്‌.എൽ.സി., പ്ളസ്‌ടു പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ 20 മുതൽ 50 ശതമാനം വരെ ട്യൂഷൻ ഫീസിൽ സ്‌കോളർഷിപ്പ്‌ നൽകും. 2021ലെ എൻ.ഇ.ഇ.ടി./ജെ.ഇ.ഇ. എഴുതുന്നവർ എസ്‌.‌എസ്‌.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പോടുകൂടി അപേക്ഷിക്കണം. ഫോൺ: 7560802399, 0471-4066604. ഇ-മെയിൽ: ichscholorship@gmail.com