തിരുവനന്തപുരം: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾക്കുള്ള മുൻഗണനാ പാഠങ്ങൾ പ്രസിദ്ധീകരിച്ചു. പാഠഭാഗങ്ങളുടെ 60 ശതമാനമാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയത്. ഈ ഭാഗങ്ങളിൽനിന്നായിരിക്കും 70 ശതമാനം ചോദ്യങ്ങൾ. 30 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നുണ്ടാകും.

50 ശതമാനം അധിക മാർക്കിനുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. കഴിഞ്ഞവർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിരുന്നത്.

പഠിക്കേണ്ട ഭാഗങ്ങൾ അറിയാൻ

ഓരോ വിഷയത്തിനും ഏതൊക്കെ പാഠങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന വിശദാംശങ്ങൾ www.education.kerala.gov.in, www.scert.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

ശ്രദ്ധിച്ചു പഠിക്കാൻ

പത്താംക്ലാസ്

മലയാളം-കേരള പാഠാവലി: കാലാതീതം കാവ്യവിസ്മയം യൂണിറ്റ്-ലക്ഷ്മണ സാന്ത്വനം, ഋതുയോഗം, പാവങ്ങൾ, അനുഭൂതികൾ ആവിഷ്കാരങ്ങൾ. യൂണിറ്റ്- വിശ്വരൂപം, പ്രിയദർശനം, കടൽത്തീരത്ത്. സംഘർഷങ്ങൾ സങ്കീർത്തനങ്ങൾ. യൂണിറ്റ്-പ്രലോഭനം, യുദ്ധത്തിന്റെ പരിണാമം.

മലയാളം അടിസ്ഥാന പാഠാവലി- ജീവിതം പടർത്തുന്ന വേരുകൾ. യൂണിറ്റ് -പ്ലാവിലക്കഞ്ഞി, ഓരോ വിളിയും കാത്ത്, അമ്മത്തൊട്ടിൽ. നിലാവുപെയ്യുന്ന നാട്ടുവഴികൾ. യൂണിറ്റ്- കൊച്ചുചക്കരച്ചി, ഓണമുറ്റത്ത്, കോഴിയും കിഴവിയും.

ഇംഗ്ലീഷ്- അഡ്വഞ്ചേഴ്‌സ് ഇൻ എ ബന്യൻ ട്രീ, ദ സ്നേക് ആൻഡ് ദി മിറർ, ലൈൻസ് റിട്ടൺ ഇൻ ഏർലി സ്പ്രിങ്, പ്രൊജക്ട് ടൈഗർ, ദ ബെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഐ എവർ മെയ്ഡ്, ദ ബല്ലാഡ് ഓഫ് ഫാദർ ഗിള്ളിഗൻ, ദ ഡെയ്ഞ്ചർ ഓഫ് എ സിംഗിൾ സ്റ്റോറി, ദ സ്കോളർഷിപ്പ് ജാക്കറ്റ്, മദർ ടു സൺ.

സാമൂഹികശാസ്ത്രത്തിൽ 21 പാഠഭാഗങ്ങൾ. ഊർജതന്ത്രത്തിൽ ഏഴു പാഠങ്ങളിലെ ഉപവിഭാഗങ്ങൾ‍. രസതന്ത്രത്തിലെ ഏഴു യൂണിറ്റുകളിലെ ഉപവിഭാഗങ്ങൾ. ജീവശാസ്ത്രത്തിലെ എട്ട് അധ്യായങ്ങളിലെ ഉപവിഭാഗങ്ങൾ. ഗണിതത്തിൽ 11 പാഠങ്ങൾ എന്നിവയാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്ളസ്ടു ക്ലാസ്

മലയാളം

എഴുത്തകം യൂണിറ്റ്: പ്രവേശകം-കണ്ണാടി കാൺമോളവും, പ്രകാശം ജലം പോലെയാണ്, കിരാതവൃത്തം, അവകാശങ്ങളുടെ പ്രശ്നം.

തനതിടം യൂണിറ്റ്: കാക്കാരശ്ശിപ്പാട്ട്- കേശിനീമൊഴി, അഗ്നിവർണന്റെ കാലുകൾ, പാദത്തിന്റെ പഥത്തിൽ, മാപ്പിളപ്പാട്ടിലെ കേരളീയത.

ദർപ്പണം യൂണിറ്റ്: കൊള്ളിവാക്കല്ലാതൊന്നും, ഗൗളിജന്മം.

മലയാളം: ഐച്ഛികം: കാവ്യപർവം യൂണിറ്റ്- വിഭീഷണഹിതോപദേശം, മുത്തുമണികൾ, ശാന്തം കരുണം, മലയാള ഗദ്യപരിണാമം

രംഗപർവം യൂണിറ്റ്: മധുരിക്കും ഓർമകൾ, ഒരുകൂട്ടം ഉറുമ്പുകൾ, ഊരുഭംഗം, തനതു നാടകവേദി.

ആഖ്യാനപർവം യൂണിറ്റ്: കാലം മാറുന്നു, കാട് വിളിക്കുന്നു.

ഇംഗ്ലീഷ്:

ദ ത്രീ എൽ.എസ്. ഓഫ് എംപവർമെന്റ്, മാച്ച്‌ബോക്സ്, എനി വുമെൺ, ഹൊരേഗല്ലു, മെൻഡിങ് വാൾ, ദി അവർ ഓഫ് ട്രൂത്ത്, എ ത്രീവീൽഡ് റെവലൂഷൻ, റൈസ്, ഡെയ്‌ഞ്ചേഴ്‌സ് ഓഫ് ഡ്രഗ് അബ്യൂസ്.

കണക്ക് -13, ഫിസിക്‌സ്-14, കെമിസ്ട്രി-16, ബോട്ടണി-8, സുവോളജി-8, ഹിസ്റ്ററി-15, പൊളിറ്റിക്കൽ സയൻസ്- സ്വാതന്ത്ര്യത്തിന് ശേഷം-9, സമകാലീന ലോക രാഷ്ട്രീയം-9, ജ്യോഗ്രഫി-10 എന്നിങ്ങനെയാണ് പാഠങ്ങളുടെ എണ്ണം.