തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യദ് കോളേജിൽ പുതുതായി ആംരംഭിക്കുന്ന ബാച്ചിലർ ഓഫ് മൾട്ടി മീഡിയ ആൻഡ് കമ്യൂണിക്കേഷൻ (ബി.എം.എം.സി.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ ജേണലിസം വിഷയമായി പഠിച്ചവർക്ക് 10 മാർക്ക് വെയിറ്റേജ് ലഭിക്കും.
ഓഫ്‌ലൈനായോ ഓൺലൈനായോ അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസിനത്തിൽ ജനറൽ വിഭാഗം 420 രൂപയും എസ്.സി./എസ്.ടി. വിഭാഗം 250 രൂപയും അടയ്ക്കണം. അപേക്ഷകൾ ഡിസംബർ 28 മുതൽ ജനുവരി നാലുവരെ സമർപ്പിക്കാം. ഫോൺ: 0460 2205866, 2203217.